ചരിത്രത്തിലെ നിശബ്ദ വിപ്ലവം പി. ഭാസ്കരനുണ്ണിയുടെ 98-ാം ജന്മവാർഷികം
മലയാള സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്ന പി. ഭാസ്കരനുണ്ണി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, സ്മാർത്ത വിചാരം, അന്തർജനം മുതൽ മാധവിക്കുട്ടിവരെ, ആശാന്റെ വിചാരശൈലി
ഉൾപ്പെടെ 20 ൽ അധികം കൃതികൾ രചിച്ചു. 19-ാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയിൽ 19-ാം നൂറ്റാണ്ടിലെ കേരളീയ ജിവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാര്‍ക്ക് വിശദമായ ധാരണകള്‍ നല്‍കുന്നതിനുവേണ്ടി വസ്തുതകളെ 16 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മുതലായ പ്രാധമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്,. അവിടെ വച്ചു തന്നെ ആചാര വിശേഷങ്ങളും ജാതി വ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാന്‍ നാം പ്രേരിതരായിത്തീരുന്നു.
1926 ഡിസംബർ 17 ന്കൊല്ലം, തങ്കശ്ശേരി കാവലിൽ ജനിച്ചു. പിന്നീട് ഇരവിപുരത്ത് സ്ഥിരതാമസമായി. ഇ.വി. പരമേശ്വരനും കെ. കാർത്ത്യായനിയുമാണ് മാതാപിതാക്കൾ. കൊല്ലം വാടി സെന്റ് ആന്റണീസ് സ്കൂൾ, മയ്യനാട് ഹൈസ്കൂൾ, കൊല്ലം സംസ്കൃത സ്കൂൾ, എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊല്ലം മയ്യനാട് ഹൈസ്കൂളിൽ മലയാള ഭാഷാ അദ്ധ്യാപകനായിരുന്നു. ജനയുഗം സബ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ സാംസ്കാരിക ഡയറിയുടെ പത്രാധിപ സമിതി അംഗം, കേരള സ്റ്റേറ്റ് ആർക്കൈവ്സിലെ നോമിനേറ്റഡ് അംഗം, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ എന്നീ നിലകളിലും മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചു. 1994 ഏപ്രിൽ 8 ന് അന്തരിച്ചു.
19-ാം നൂറ്റാണ്ടിലെ കേരളവും 20-ാം നൂറ്റാണ്ടിലെ കേരളവും എഴുതിയ… ചരിത്രത്തിന് ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു മനുഷ്യനെ വേണ്ട വിധത്തിൽ ആദരിക്കുകയോ അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകമോ നിർമിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് വളരെയേറെ വിഷമമുണ്ടാക്കുന്നതാണെന്ന് വായനക്കാർ പറഞ്ഞിട്ടുണ്ട്.
No Comment.