Skip to content

chithrodayamflashnews.com

November 28, 2026 12:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഐസിസി ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂളായി, ഇന്ത്യ പാക് പോരാട്ടം നടക്കുക ദുബായിൽ

അടുത്തവർഷം പാകിസ്ഥാൻ ആതിധേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ ക്രമം തയ്യാറായി. ഇന്ത്യയുടെ മത്സരങ്ങൾ ഷെഡ്യൂൾ അനുസരിച്ച് ദുബായിൽ നടക്കും. ഫെബ്രുവരി 19നാണ് ടൂർണമെന്റിൽ ആദ്യ മത്സരം. മാർച്ച് ഒൻപതിന് ദുബായിലാണ് ഫൈനൽ മത്സരം. അതേസമയം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാൽ ഈ മത്സരവും ദുബായിൽ തന്നെ നടക്കും

പാകിസ്ഥാനും ന്യൂസിലാന്റും തമ്മിൽ ഫെബ്രുവരി 19ന് കറാച്ചിയിൽ ഏറ്റുമുട്ടുന്നതാണ് ആദ്യ മത്സരം. ഫെബ്രുവരി 20ന് ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ളാദേശുമായാണ്. ആരാധകർ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23നാണ്. മാർച്ച് രണ്ടിനാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ന്യൂസിലാന്റുമായാണിത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനൽ മത്സരവും ദുബായിലാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും. നിലവിലെ ചാമ്പ്യന്മാർ പാകിസ്ഥാനാണ്. ന്യൂസിലാന്റ്, ബംഗ്ളാദേശ് എന്നിവയാണ് മറ്റ് ടീമുകൾ.ഗ്രൂപ്പ് ബിയിൽ അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ളണ്ട് എന്നീ ടീമുകളാണ്. അഫ്‌ഗാൻ ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത്. നിലവിൽ രണ്ടാമത് സെമി ഫൈനലും ശേഷം ഫൈനലും ലാഹോറാണ് വേദി. നോക്കൗട്ട് ഗെയിമുകൾക്കും ഫൈനലിനും റിസർവ് ദിനമുണ്ട്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മത്സരങ്ങൾ നിഷ്‌പക്ഷമായ വേദിയിലാണ് നടക്കുക. ഇന്ത്യയിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാന്റെ മത്സരം ഇന്ത്യയ്‌ക്ക് വെളിയിലും പാകിസ്ഥാനിലെ ടൂർണമെന്റുകളിൽ ഇന്ത്യയുടെ മത്സരം പാകിസ്ഥാന് വെളിയിലും ആകും നടക്കുക

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6