ഏരൂരിൽ തുടർച്ചയായി രണ്ടാമത്തെ പാമ്പുകടി മരണം
കൊല്ലം : ഏരൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു.ഏരൂർ സൗമ്യ ഭവനിൽ സജുരാജ് (35) ആണ് മരണപ്പെട്ടത്.
ഏരൂർ തെക്കേവയലിൽ വീടിനു സമീപത്തുള്ള റോഡരികിൽ വച്ച് പാമ്പുകടിയേറ്റ് 64 കാരൻ മരിച്ചതിനെത്തുടർന്ന് ഏരൂർ പഞ്ചായത്ത് കാട് വെട്ടിത്തെളിക്കുന്നതിന് സജുരാജിനെ നിയോഗിക്കുകയായിരുന്നു.
കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് വെച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.തുടർന്ന് അത്യാസന്ന നിലയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവെ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് മരണം സംഭവിച്ചത്. മരണപ്പെട്ട സജു പാമ്പ് പിടുത്തക്കാരനും മുൻപ് പലതവണ പാമ്പിന്റെ കടിയേറ്റിട്ടുള്ള ആളുമാണ്.
No Comment.