ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഉപയോഗപ്രദമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഉപയോഗശൂന്യമായവ ഒഴിവാക്കാനും മെറ്റയുടെ ഉടമസ്ഥതയിലുള്ള ടെക് ഭീമൻ മടിക്കാറില്ല.
ഇപ്പോഴിതാ ഐഫോണുകളിൽ വാട്സ്ആപ്പ് പുറത്തിറക്കിയ ‘ഡോക്യുമെന്റ് ഷെയറിങ്’ ഫീച്ചറാണ് ശ്രദ്ധനേടുന്നത്. മറ്റൊരു ആപ്പിന്റെയും സഹായമില്ലാതെ വാട്സ്ആപ്പ് ക്യാമറയിലൂടെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്ത് ആവശ്യക്കാർക്ക് അയക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കിയിരുന്നത്.
നിലവിൽ ചില ഐഫോൺ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾ അടക്കമുള്ള മറ്റുള്ളവരിലേക്ക് ഉടൻ ഫീച്ചറെത്തുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പ് ഡോക്യുമെന്റ് ഷെയറിങ് എങ്ങനെ ഉപയോഗിക്കാം?
വാട്സ്ആപ്പിൽ ഷെയറിങ് മെനു തുറക്കുക
ഡോക്യുമെന് ഷെയറിങ് ഓപ്ഷൻ തിരഞ്ഞെടുക്കുക
ഇവിടെ ക്യാമറ തിരഞ്ഞെടുക്കുമ്പോൾ ഡോക്യുമെന് സ്കാനർ ലഭിക്കുന്നു.
ആവശ്യമുള്ള ഡോക്യുമെന്റിലേക്ക് ക്യാമറ കാണിക്കുക.
ആപ്ലിക്കേഷൻ സ്വയമേവ മാർജിനുകൾ നിർദ്ദേശിക്കുന്നു. കൃത്യത ഉറപ്പാക്കാൻ ഉപയോക്താക്കൾക്കും അവ ക്രമീകരിക്കാൻ കഴിയും.
No Comment.