Skip to content

chithrodayamflashnews.com

November 28, 2026 12:49 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ പുതിയ മെമ്പറാവുമ്പോള്‍ പഴയ മെസേജുകള്‍ നിങ്ങള്‍ക്ക് കാണണോ? വഴിയുണ്ട്

ജനപ്രിയ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്‌ആപ്പ് തുടർച്ചയായി പുതിയ സവിശേഷതകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ‘ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിംഗ്’ എന്ന പുതിയ സവിശേഷത കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സവിശേഷത ടെസ്റ്റ്ഫ്ലൈറ്റ് വഴി ഐഒഎസ്-ലെ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകാൻ തുടങ്ങി. ഈ ഫീച്ചർ പുതിയ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഗ്രൂപ്പില്‍ അംഗമാകുന്നതും മുമ്പുള്ള 14 ദിവസത്തെ ചാറ്റ് ഹിസ്റ്ററി ലഭിക്കാൻ അനുവദിക്കും എന്നാണ് വാബീറ്റ ഇന്‍ഫോയുടെ വാര്‍ത്തയില്‍ പറയുന്നത്. ഈ പുതിയ വാട്‌സ്‌ആപ്പ് ഫീച്ചറിനെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

എന്താണ് വാട്‌സ്‌ആപ്പിലെ ഈ പുതിയ ഫീച്ചർ?

വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്പ് നടന്ന സമീപകാല സംഭാഷണങ്ങള്‍ പുതിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് പുതിയ ഓപ്ഷൻ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇതുവരെ, ഒരു ഗ്രൂപ്പില്‍ ചേരുന്ന ഉപയോക്താക്കള്‍ക്ക് മുമ്പത്തെ സന്ദേശങ്ങള്‍ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ എന്താണ് ഗ്രൂപ്പില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ മറ്റ് ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെടേണ്ടിയും വന്നിരുന്നു. എന്നാല്‍ പുത്തന്‍ ഫീച്ചര്‍ വരുന്നതോടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലെ പുതിയ അംഗങ്ങള്‍ക്ക് 14 ദിവസം വരെ പഴക്കമുള്ള 100 അവസാന സന്ദേശങ്ങള്‍ വരെ ആക്‌സസ് ചെയ്യാൻ കഴിയും. ഇത് പുതിയ അംഗങ്ങള്‍ക്ക് ഗ്രൂപ്പിന്‍റെ ഉദ്ദേശ്യം മനസിലാക്കുന്നതും ഗ്രൂപ്പിലെ മറ്റംഗങ്ങളുമായി ഇടപെടുന്നതും എളുപ്പമാക്കും.

ഈ ഫീച്ചർ പ്രവർത്തിക്കുന്നത് ഇങ്ങനെ

ലളിതമായി പറഞ്ഞാല്‍, ഒരു ഗ്രൂപ്പിലേക്ക് പുതിയ അംഗത്തെ ചേർക്കുമ്പോള്‍ ‘ആഡ് മെംബർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ നിന്ന് പുതിയ അംഗത്തെ സെലക്‌ട് ചെയ്യുക. ഇതോടെ സ്ക്രീനിന്‍റെ താഴെ ഭാഗത്തായി ‘റീസന്‍റ് മെസേജ് ഷെയർ’ എന്ന ഓപ്ഷൻ കാണാനാകും. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി 100 സന്ദേശങ്ങളേ പുതിയ അംഗത്തിനെ കാണിക്കാനാകൂ. അതില്‍ കുറവ് മെസേജുകള്‍ മാത്രം വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ പുതിയ അംഗം കണ്ടാല്‍ മതിയെങ്കില്‍ അത് സെറ്റ് ചെയ്യാനും കഴിയും.

സുതാര്യതയും സുരക്ഷയും

ഗ്രൂപ്പിലെ അവസാന 100 മെസേജുകള്‍ ഒരു പുതിയ അംഗവുമായി പങ്കിട്ടതായി എല്ലാ അംഗങ്ങളെയും വാട്‌സ്‌ആപ്പ് നോട്ടിഫിക്കേഷനിലൂടെ അറിയിക്കും. ആരാണ് സന്ദേശം പങ്കിട്ടതെന്ന് സൂചിപ്പിക്കുന്ന ഒരു ഓട്ടോമാറ്റിക്ക് സന്ദേശം ചാറ്റില്‍ ദൃശ്യമാകും. എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സജ്ജമാക്കിയാവും അയക്കുക.

സ്ഥിരം പതിപ്പ് ഉടൻ വന്നേക്കാം

വാട്‌സ്‌ആപ്പ് അധികൃതര്‍ നിലവില്‍ ഐഒഎസ് ബീറ്റ വേര്‍ഷനിലാണ് ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിംഗ് ഫീച്ചർ വാഗ്‌ദാനം ചെയ്യുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ആൻഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്ക് ബീറ്റയില്‍ പോലും ലഭ്യമല്ല. ബീറ്റ പരിശോധനയ്ക്ക് ശേഷം, കമ്പനി അതിന്‍റെ സ്ഥിരതയുള്ള പതിപ്പ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകള്‍.

ഇന്നത്തെദിവസഫലം ( പൊതുവിൽ )16- 02 – 2026 തിരുവോണം നക്ഷത്രം – മകരക്കു ർ തിങ്കളാഴ്ച

അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’ -കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യരുടെ പ്രസ്താവന

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6