Skip to content

chithrodayamflashnews.com

November 29, 2026 8:20 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ അപകടം: ഡ്രൈവറുടെ മാത്രം പിഴവെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ അപകടം: ഡ്രൈവറുടെ മാത്രം പിഴവെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂര്‍: സ്‌കൂള്‍വാന്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന ഡ്രൈവര്‍ നിസാമുദ്ദീന്റെ വാദം തെറ്റാണെന്നും വാഹനം പരിശോധിച്ചപ്പോള്‍ ബ്രേക്കിന് തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ബസ് ഓടിക്കുന്ന സമയത്ത് നിസാമുദ്ദീന്റെ വാട്ട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വാട്‌സാപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നുമാണ് നിസാമുദ്ദീന്‍ പറയുന്നത്
അതേസമയം, അപകടത്തില്‍ വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീടാണ് ചൊറുക്കളയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. ഉച്ചയോടെ കുറുമാത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6