നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം” ബിന്ദു. ജി.പിള്ളയുടെ പ്രകമ്പനങ്ങൾ എന്ന ചെറുകഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം” ബിന്ദു. ജി. പിള്ളയുടെ ‘പ്രകമ്പനങ്ങൾ’ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നതാണ്.
പൂനയിൽ സ്ഥിരതാമസക്കാരിയായ, ചിഞ്ചുവാടിൽ താമസിക്കുന്ന ബിന്ദുജി പിള്ള ശ്രീ ഗോപിനാഥൻ പിള്ളയുടെ സഹധർമ്മിണിയാണ്. മെക്കാനിക്കൽ എഞ്ചിനീയറായ അഞ്ജു .ജി.പിള്ളയും, ദന്തൽ ഡോക്ടറായ ആതിര. ജി. പിള്ളയും മക്കളാണ് .
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം. പൂനെയിലെ പിoമ്പ്രി കൈരളി വനിതാ വേദിയിയുടെ മുൻപ്രസിഡന്റും, മുൻ സെക്രട്ടറിയായും നിലവിൽ കമ്മറ്റി അംഗവുമായി പ്രവർത്തിച്ചുവരുന്നു.
പൂനെയിലും കേരളത്തിലുമുള്ള വിവിധ കലാ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമാണ്.കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീറിങ്ങിലും, പ്രൈവറ്റ് കമ്പനികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡ്രാമയിലും, കോമഡി സ്കിറ്റുകളിലും, കായിക മത്സരത്തിലും പ്രാവീണ്യം
തെളിയിച്ചിട്ടുണ്ട്. ചെറുകഥകളും, കവിതകളും, ഭക്തി ഗാനവും,ലേഖനങ്ങളും എഴുതുന്നുണ്ട്.
തനിനിറം പേപ്പറിന്റെ 2024-ലെ ഓണപ്പതിപ്പിൽ “വഴിയോരക്കാഴ്ചകൾ”
എന്ന ലേഖനം പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.അച്ഛൻ, കാത്തിരിപ്പ് എന്നീ പേരുകളിൽ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നു.
ഒരു നോവലിന്റെ പണിപ്പുരയിലാണ് ബിന്ദു. ജി. പിള്ള.
No Comment.