നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം”രഞ്ജൻ പുത്തൻപുരയ്ക്കലിന്റെ “ആന ഓടിച്ച കഥ “എന്ന യാത്രാ വിവരണത്തിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം രഞ്ജൻ പുത്തൻപുരയ്ക്കലിന്റെ ആന ഓടിച്ച കഥ എന്ന യാത്രാവിവരണത്തിനു ലഭിച്ചു.2025-ജനുവരി -19ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സംസ്കാരികസമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നതാണ്.
പത്തന൦തിട്ട ജില്ലയിൽതുമ്പമണ്ണിനടുത്ത് ചെന്നീർക്കരയാണ് രഞ്ജൻ പുത്തൻപുരയ്ക്കലിന്റെ നാട്.
ചെന്നീർക്കര എസ് എൻ ഡി പി എച്ച്
എസ് എസ്,പത്തന൦തിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ൦.
സാമൂഹിക,സാ൦സ്കാരിക,സാഹിത്യ
ര൦ഗങ്ങളിൽ പ്രവർത്തിക്കുന്നു.
ആനുകാലികങ്ങളിൽ എഴുതുന്നു.
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻ്റി൦ഗ്
കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്നു.
സാമൂഹിക സാ൦സ്കാരിക,
രാഷ്ട്രീയ,
യുവജനസ൦ഘടനകളിലും പ്രവർത്തിച്ചിരുന്നു.
വായനയു൦,യാത്രാനുഭവങ്ങളു൦,സാഹിത്യ തറവാടുമാണ് എഴുത്തിലേക്ക് പ്രേരകമായത്.
ഇരുനൂറോള൦ കവിതകൾ രചിച്ചിട്ടുണ്ട്.
യാത്രാവിവരണങ്ങൾ നോവലുകൾ ,കഥകൾ
തുടങ്ങിയവയും എഴുതുന്നുണ്ട് .രണ്ടു കവിതാസമാഹരങ്ങളു൦,ഒരുനോവലു൦,
യാത്രകളിലെ അവിസ്മരണീയ സ൦ഭവ
ങ്ങളുടെ യാത്രവിവരണകഥയു൦ രചിച്ചിട്ടുണ്ട്.
“കതിർമണിക്കാറ്റ്”
എന്ന കവിതാസമാഹാര൦
2021-ലു൦,ആനഓടിച്ചകഥ(യാത്രാവിവരണ൦)
2023-ലു൦,
മായാമയൂരിയുടെ സ്വപ്നങ്ങൾ (നോവൽ)2024-ലു൦ ഉൺമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു.
“കടലാസുപൂവ്” എന്ന ഒരു കവിതസമാഹാരവും പ്രസിദ്ധീകരിച്ചു.
2024-ൽ അക്കിത്ത൦ അക്ഷരകേരളമാണ്
പ്രസാധകർ.
കഥയുടെയു൦,കവിതയുടെയു൦,നോവലിൻ്റെയു൦ പുസ്തക പണിപ്പുരയിലാണിപ്പോൾ.
“ചെന്നീർക്കര എൻ്റെ നാട്”, “പുഴ” എന്ന
കവിതകൾ കവിയു൦ എഴുത്തുകാര
നുമായ “ഉള്ളന്നൂർഗിരീ ഷ് ആലപിച്ച് യൂറ്റൂബിലു൦
ഫെയിസ്ബുക്കിലു൦
വന്നിട്ടുണ്ട്.
കതിർമണിക്കാറ്റ്
എന്ന കവിതസമാ
ഹാരത്തിന് 2023-ൽ കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്ര൦,
പ്രഥമകവിത
സമാഹാര “സുവർണ്ണതൂലികാ”
പുരസ്ക്കാരവു൦ സ്പെഷ്യൽജൂറി അവാർഡു൦ ലഭിച്ചു.
അനവധി സാഹിത്യഗ്രൂപ്പുകളുടെ ആദരവുകളു൦
പുരസ്ക്കാരങ്ങളു൦ ലഭിച്ചിട്ടുണ്ട്.
സ്നേഹ൦ സാഹിത്യവേദി,
മലയാളഭാഷ
സാഹിത്യവേദി, സാക്ഷി, അക്കിത്ത൦ അക്ഷരകേരള൦സാഹിത്യവേദി, കാവ്യലയ൦ സാഹിത്യവേദി,നവഭാവന
ട്രസ്റ്റ്, ഡോ.അബ്ദുൾ കലാ൦
സ്റ്റഡിസെൻ്ററു൦ എഴുത്തുക്കൂട്ടവു൦ തുടങ്ങി വിവിധ സാഹിത്യഗ്രൂപ്പുകളിലുണ്ട്.
പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെഗുരുനിത്യചൈതന്യ
യതിജന്മശതാബ്ദിയുടെ ഭാഗമായി
പത്തന൦തിട്ട ഡിസിസിയുടെ ആദരവ് ലഭിച്ചിട്ടുണ്ട്.
സാഹിത്യഅക്കാദമി മെ൦ബറു൦,സർവ്വ
വിജ്ഞാനകോശ ഡയറക്ടറു൦,
സാഹിത്യകാരനുമായിരുന്ന അകാലത്തിൽ മരണമടഞ്ഞ പ്രൊഫ.
തുമ്പമൺ തോമസ് ട്രസ്റ്റിൻ്റെ ട്രഷററായും
പ്രവർത്തിക്കുന്നു.
വിവിധ കവിയരങ്ങുകളിലും പങ്കെടുക്കാറുണ്ട്.
No Comment.