കവിത

സമത്വമാകണം…. സമതയേകണം…
മമതചൂടും ഉൾക്കരുത്തിൽ
തെളിമയാകണം…
മഹിമയേറും ഭാരതത്തിൻ
മക്കളായ നമ്മളെല്ലാം
മറന്നുപോയിടാതെ കാത്തുവയ്ക്കണം…
ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…
പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….
കരുതലോടെന്നും
ഈ പുണ്യഭൂമിയിൽ
സുരക്ഷയേകിടും
ധീരരാം ജവാൻമാർ…
നമുക്കവർക്കുവേണ്ടി
ഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…
ജാതിമതവർഗ്ഗവർണ്ണ ചിന്തകൾ
കൈവെടിഞ്ഞു
ഒത്തുചേർന്നു പോരാടി,
നേടിയ സ്വാതന്ത്ര്യം,
മനസ്സിലെന്നും കൊളുത്തി വയ്ക്കാം
നിലവിളക്കിൻ ദീപമായ്…
വ്യർത്ഥമായ ചിന്തകൾ
കഠിനമായ വാശികൾ
കൈവെടിഞ്ഞു ചേർന്നിടാം
ഇനി സ്പർദ്ധവേണ്ടയൊന്നിലും….
മനുജനെവാക്കിലെ മഹത്വമെന്നും കാത്തിടാൻ
കരങ്ങൾ നമ്മൾ കോർക്കണം,
കരുത്തു തമ്മിൽ പകരണം…
ഒരൊറ്റയിന്ത്യയെന്ന തത്വവാക്യമെന്നുമെന്നുമേറ്റെടുത്തു,
നമിച്ചിടേണം ഭാരതത്തിൻ ധീരരാം പുത്രരേ….
ചോരചീന്തി മണ്ണിടത്തിൽ,
ബലികൊടുത്തു ജീവിതം
സ്വാതന്ത്രമാക്കി ഭാരതം,
മറന്നിടല്ലേ നമ്മളെന്നും
ധീരരരാം ആ ശ്രേഷ്ഠരേ…
ഭാരതാംബതൻ വിശുദ്ധി
ലോകമാകെയോർത്തിടുമ്പോൾ,
മറന്നിടല്ലേ മർത്യരേ
നമ്മളാ സത്യമെന്നും…
ഒരു മനസ്സാലേറ്റുപാടാം
ഒരുമയോടെ ചേർന്നുപാടാം..
ഭാരതാംബേ..
വാഴ്ക…വാഴ്ക….
കൈകൾ കൂപ്പി തൊഴുതിടുന്നേൻ…
വന്ദേ മാതരം…
വന്ദേ മാതരം….
ശരണമെന്നും അഭയമെന്നും
നീ തന്നെ വരദേ…

No Comment.