നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “രാജൻ തെക്കുംഭാഗത്തിന്റെ “സ്നേഹം പകരുന്ന സ്വപ്നങ്ങൾ “എന്ന കഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” രാജൻ തെക്കുംഭാഗത്തിന്റെ സ്നേഹം പകരുന്ന സ്വപ്നങ്ങൾ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.
തൊടുപുഴയ്ക്കടുത്ത് തെക്കുംഭാഗം ഗ്രാമത്തിൽ ജനനം. ആനുകാലികങ്ങളിലും പത്രങ്ങളിലും നവമാധ്യമങ്ങളിലും കഥകളും കവിതകളുമെഴുതാറുണ്ട്. കേരളസാഹിത്യവേദി ഇടുക്കി ജില്ലാ സെക്രട്ടറി, ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥെഴ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ്, എ ഐ ബി ഡി പി എ (bsnl )തൊടുപുഴ ഏരിയ വൈസ്പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..2020 -ൽ ബി എസ് എൻ എൽ -ലിൽ നിന്നും വി ആർ എസ് എടുത്തു പിരിഞ്ഞു.. ഇപ്പോൾ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.. ആദ്യകഥാസമാഹാരം “സ്നേഹം പുണരുന്ന സ്വപ്‌നങ്ങൾ “2021ൽ പ്രസിദ്ധീകരിച്ചു.
“നടന്നുതീരാത്ത വഴികൾ” എന്ന
പേരിൽ ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആകാശവാണിയിലും, ഹലോ റേഡിയോയിലും കഥകളും കവിതകളും അവതരിപ്പിക്കാറുണ്ട്. കേരളസാഹിത്യ വേദി കോട്ടയം സാഹിത്യപുരസ്‌കാരം (2022)
പരസ്പരം സംസ്ഥാനസാഹിത്യപുരസ്ക്കാരം. ((2022)
“സ്നേഹം പുണരുന്ന സ്വപ്‌നങ്ങൾ “എന്ന കൃതിക്ക് എം. കെ. ദിലീപ്കുമാർ സംസ്ഥാന കഥാപുരസ്‌കാരം (2022)
സ്‌നേഹവീട് കലാസാംസ്കാരികവേദി സംസ്ഥാനസാഹിത്യഅവാർഡ് (2022) ദേവജ അവാർഡ്, ചിന്തന സാംസ്കാരിക വേദി അവാർഡ്, പ്രേംനസീർ കലാസാഹിത്യ ശ്രേയസ്സ് പുരസ്കരം -2024,ഫിലമെന്റ് കവിതാപുരസ്‌കാരം -2024 ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ,:ഷൈലജ.
മക്കൾ :ഇന്ദുരാജ്.
പ്രഭുലാൽ.
ജിത്തുരാജ്.
No Comment.