നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം” സരോജ രമേശ് കൂനം കുളത്തിന്റെ കവിതയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം”സരോജ രമേശ് കൂനംകുളത്തിന്റെ കവിതയ്ക്ക് ലഭിച്ചു.
2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നതാണ്.
കൊല്ലം ജില്ലയിൽ പരവൂർ പുതക്കുളം പഞ്ചായത്തിൽ കൂനംകുളത്താണ് സരോജ രമേശ് താമസിക്കുന്നത്.
പിതാവ് വിശ്വനാഥനാചാരി, മാതാവ് ലക്ഷ്മികുട്ടി’
10-ാം ക്ലാസ്സു വരെ പഠിച്ചു. പൂതക്കുളം ഗവൺമെൻ്റ് സ്കൂളിലായിരുന്നു പഠനം.പഠിക്കുന്ന കാലത്ത് കവിത, നാടകം തുടങ്ങിയ കലകളോടു താല്പര്യമുണ്ടായിരുന്നു.
വേദികളിൽ അവതരിപ്പിച്ചിരുന്നു.
അതിനു സമ്മാനങ്ങളും കിട്ടിയിരുന്നു.
പിന്നീട് ഭർത്താവിനൊപ്പം മഹാരാഷ്ടയിലായിരുന്നു.
ഭർത്താവിൻ്റെ മരണശേഷമാണ് കവിതയും , കഥകളും കൂടുതൽ എഴുതാൻ തുടങ്ങിയത്.ആനുകാലിക പുസ്തകങ്ങളിലും നിരവധി കവിതാ സമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
‘കേരളാ സാഹിത്യവേദിയുടെയുടെ കഥയ്ക്കും കവിതയ്ക്കുമുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.സമന്വയ സാഹിത്യ സമിതിയുടെ പ്രതിഭാ പുരസ്ക്കാരവും ഭൂമിക്കാരൻ അക്ഷരാദരവും
ലഭിച്ചിട്ടുണ്ട്.
ഭർത്താവ് രമേശൻ – (Late)
മക്കൾ :രാജേഷ്, സുമേഷ്, സരിത.

No Comment.