Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “ഡോ. നീസ കരിക്കോടിന്റെ “വീണ്ടും ഒരു വസന്തം “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “ഡോ. നീസ കരിക്കോടിന്റെ “വീണ്ടും ഒരു വസന്തം “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്‌കാരം ഡോ. നീസ കരിക്കോടിന്റെ ‘വീണ്ടും ഒരു വസന്തം’ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയാൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.

കൊല്ലം ജില്ലയിൽ കരിക്കോട് സ്വദേശി.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുംഎം ബി ബി എസ്ബിരുദവുംപൂനെ എ എഫ് എം സി യിൽ നിന്നും ഒഫ്താൽമോളജി ഡിപ്ലോമയുംആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിൻ ബിരുദാനന്തര ബിരുദവും നേടി.

32 വർഷം ഗവണ്മെന്റ് സർവീസിൽ ആതുരസേവനമനുഷ്ടിച്ചു.പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ മെഡിസിൻ ഡിപ്പാര്‍ട്ട്മെന്റ് മേധാവി യായിരുന്നു.കോവിഡ് -19 കാലത്ത് ആശുപത്രി സൂപ്രണ്ട് ചാർജ് വഹിക്കേണ്ടി വന്നു.

KSOS ന്റെ award for excellence ലഭിക്കുകയുണ്ടായി.

ജൂലൈ 2022-ൽ സർവീസിൽ നിന്നും വിരമിച്ചു.
ഇപ്പോൾ നാഷണൽ ഹെൽത്ത് മിഷന്റെ ഈസഞ്ജീവനിയിൽ ഫിസിഷ്യനാണ്.

ഒഴിവു സമയങ്ങളിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത, കഥ, ലേഖനം തുടങ്ങിയവ എഴുതാറുണ്ട്.

നാലു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആതുരനീസകം,
പറയാതെ പോയവർ,
വീണ്ടും ഒരു വസന്തം,
മധുരസ്വപ്നം തുടങ്ങിയവയാണ് പുസ്തകങ്ങൾ.

മിനിക്കഥ രചനാ മത്സരം -സുമാ മോഹൻ മെമ്മോറിയൽ പുരസ്കാരം
BSS ന്റെ ബഹുമുഖപ്രതിഭാ ബഹുമതി.
വ്യാസ കലാസാഹിത്യ സൊസൈറ്റിയുടെ നിയോഗം 2024 -കവിതാ പുരസ്കാരം,
ബുക്ക് കഫേയുടെ സാഹിത്യ പുരസ്കാരം,
ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ എഴുത്തുകൂട്ടം കവിതാ സാഹിത്യ പുരസ്കാരം,
കാവ്യനീതി 2023 കമലാ സുരയ്യ പുരസ്കാരം,
‘ജ്വാലാമൃതം_2024’ ലെ സുഗതകുമാരി സാഹിത്യപ്രതിഭാ പുരസ്‌കാരം,
തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ
ലഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6