Skip to content

chithrodayamflashnews.com

November 29, 2026 4:07 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ഇരുമലനടുവിൽ പിറന്നവൻ

കവിത

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഇരുമല നടുവിൽ പിറന്നവൾ
ഇടുക്കിക്കും കൈരളിക്കും അഭിമാനമായോൾ..
ജലസമൃദ്ധി പകർന്നും
വെളിച്ചവുമൂർജ്ജവും പകർന്നും
നിലകൊള്ളും അണക്കെട്ടവൾ…
കുറവൻമലയ്ക്കും കുറത്തിമലയ്ക്കുമിടയിൽ
നോക്കെത്താദൂരം പരന്നുല്ലസ്സിച്ചു വിസ്ത്രത നിസ്തുല ഭംഗിയാൽ വെട്ടിത്തിളങ്ങുവോൾ.
തെളിനീരിലുലഞ്ഞുമിടയ്ക്കിടെ ആർത്തുല്ലസിച്ചും
പലപല അരുവികളും നദികളുമൊത്തുചേരും സംഗമകേന്ദ്രമിവൾത്തന്നുൾത്തടം.
നുരപതഞ്ഞു ഹിമസുന്ദര ധവളിമായർന്നു അണ തുറന്നു താഴേക്കൊഴുകും കാഴ്ചയെത്ര മനോഹരം..
ദൂരേക്കാഴ്ചയിൽ നനുനനുത്ത പഞ്ഞിക്കെട്ടുകളൊന്നിനുപുറകെയൊന്നായി
അനുപതം താഴേക്കുപതിച്ചിടുംപോൽ രമ്യം.
വർണ്ണിച്ചിടുവാൻ വാക്കുകൾ തേടുന്നു ഞാനിപ്പോഴും..
നിപതിക്കും ജലമതു
പല തോടുകൾ പുഴകൾ
കായലുകൾ
താണ്ടിയൊടുവിൽ സമുദ്രം പൂകിടും അനുസ്യൂതയാത്ര…
കേരളനാടിൻ ഹരിതാഭയും സമൃദ്ധമാം വളർച്ചയും
കണക്കുളിർക്കെ കണ്ട്
ഉൾത്തുടിപ്പുണർത്തി
അവളിന്നും പുഞ്ചിരിക്കുന്നു..
ഇരുളിൽനിന്നും വെളിച്ചമേകാൻ
വൈദ്യുതിയുമായവൾ നമ്മൾതന്നരികിലെത്തുന്നു
വർണ്ണവിസ്മയം തീർക്കുവാൻ..
നിത്യജീവിതത്തിൽ ഊർജ്ജമായ്
യന്ത്രശക്തിയായും നീയണയുന്നു..
പണ്ടേ പറഞ്ഞുകേട്ട പഴങ്കഥകളിൽ
മുത്തച്ഛൻ പറഞ്ഞുതന്ന കുറവനും കുറത്തിയും
മലയായ് മാറിയ കഥയിന്നുമുള്ളിൽ നിറഞ്ഞു നിൽക്കേ..
ഇരുമലകൾക്കുമിടയിൽ
ജലസമൃദ്ധിയായ് നിലകൊള്ളും നിനക്കു മംഗളങ്ങൾ
നേരുന്നു ഞാൻ..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6