Skip to content

chithrodayamflashnews.com

November 28, 2026 12:15 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോഴിക്കോട് തിരയിൽപ്പെട്ട് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന്

കോഴിക്കോട് തിരയിൽപ്പെട്ട് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന്

തിക്കോടി (കോഴിക്കോട്) തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിനോദ സഞ്ചാരത്തിനെത്തിയ 25 അംഗ സംഘത്തിലെ അഞ്ച് പേർ ഇന്നലെയാണ് തിരയിൽപ്പെട്ടത്.

തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. വൈകീട്ട് 4 ഓടെയായിരുന്നു അപകടം. കൽപ്പറ്റയിലെ ജിമ്മിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ 25 അം​ഗ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട കൽപ്പറ്റ സ്വദേശി ജിൻസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടോയപ്പോൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തയാളാണ് മരിച്ച ബിനീഷ്.

അപകടത്തിന് പിന്നാലെ കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയാണ് തിരയിൽ പെട്ടവരെ കരയ്ക്കെത്തിച്ചത്. അവധി ദിവസമായതിനാൽ ബീച്ചിൽ വലിയ തിരക്കുണ്ടായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6