Skip to content

chithrodayamflashnews.com

November 29, 2026 9:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്വത്തുതർക്കം; 86കാരനായ വ്യവസായിയെ കൊച്ചുമകൻ കുത്തിയത് 70 തവണ, ദാരുണാന്ത്യം

സ്വത്തുതർക്കം; 86കാരനായ വ്യവസായിയെ കൊച്ചുമകൻ കുത്തിയത് 70 തവണ, ദാരുണാന്ത്യം


സ്വത്ത് തർക്കത്തെ തുടർന്ന് വ്യവസായിയായ 86കാരനെ കൊച്ചുമകൻ കുത്തിക്കൊലപ്പെടുത്തി. വെൽജൻ ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകൻ വെലാമതി ചന്ദ്രശേഖര ജനാർദ്ദൻ റാവുവിനെയാണ് കൊച്ചുമകനായ കിലാരു കീർത്തി തേജ (29) കുത്തിക്കൊലപ്പെടുത്തിയത്. റാവുവിന്റെ ശരീരത്തിൽ 70ലധികം കുത്തുകളേറ്റിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ കൈവശം നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
റാവുവിന്റെ മകളുടെ മകനാണ് കിലാരു കീർത്തി തേജ. ആക്രമണത്തിനിടയിൽ പരിക്കേ​റ്റ കീർത്തിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്തിനെ ചൊല്ലി വ്യാഴാഴ്ച രാത്രി വയോധികനും കൊച്ചുമകനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് കീർത്തി മുത്തശ്ശനെ കൊലപ്പെടുത്തിയതെന്ന് പഞ്ചഗുട്ട ഇൻസ്‌പെക്ടർ ബി ശോഭൻ പറഞ്ഞു. കൃത്യം നടത്തിയതിനുശേഷം രക്തക്കറയുളള വസ്ത്രങ്ങൾ മാറ്റി കീർത്തി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പഞ്ചഗുട്ട ഫ്ലൈ ഓവറിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.റാവുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും പോസ്​റ്റ്‌മോർട്ട് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. അമേരിക്കയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കീർത്തി തേജ അടുത്തിടെയായാണ് ഹൈദരാബാദിൽ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.റാവുവും പ്രതിയും മുൻപും സ്വത്തുതർക്കത്തിലേർപ്പെട്ടിരുന്നു.റാവുവിന് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. കൊലപാതകം നടന്ന ദിവസം കീർത്തി തേജ അമ്മയോടൊപ്പം റാവുവിനെ കാണാനായി വീട്ടിൽ എത്തിയിരുന്നു. തുടർന്ന് തർക്കത്തിലേർപ്പെട്ട് ആക്രമിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6