കവിത

അറിയാതെ നീയെൻ
അരുകിൽ വന്നു
അനുപമ സംഗീത
നിർത്സരിപോൽ..(2)
അകലെ നീയെങ്കിലും
അരികിലായ് കാണുന്നു
അസുലഭ സൗഭാഗ്യ
സൗഹൃദമായ്…
എന്നിൽ നിറയും
സ്നേഹമായ്…
( അരികിൽ…)
പൂർവ്വജന്മത്തിൻ സുകൃതവനികളിൽ
നീയും ഞാനും ഒന്നായിരുന്നിരിക്കാം…. (2)
അറിയില്ലതിൻ പൊരുളെനിക്കെങ്കിലും
ഓമലേ…
നിന്നിലെ നിന്നെ ഞാൻ
ചേർത്തണച്ചൂ…
നീയെന്റെ രാഗം…
നീയെന്റെ താളം…
നീയെന്നിൽ നിറയുന്ന
മോഹം…
(അരികിൽ….)
പുഞ്ചിരിവിരിയും നിൻ ചുണ്ടിണയിൽ
ചുംബനമലരുകൾ നൽകിടുമ്പോൾ… (2)
അറിയാതെ വന്നൊരീ
സ്നേഹത്തിൻ പൊരുളിനെ…
അത്രമേലിഷ്ടമോടെ
പുൽകിടുന്നു ഞാൻ… (2)
(അരികിൽ….)

No Comment.