270 കിലോ ഉയർത്താൻ ശ്രമം; 17 -ാം വയസിൽ ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം. –
ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് 17 -ാം വയസിൽ ദാരുണാന്ത്യം. സ്ക്വാട്ട് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്നാണ് യഷ്തിക മരിച്ചത്. ബുധനാഴ്ച രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലായിരുന്നു സംഭവം. ജൂനിയർ നാഷ്ണൽ ഗെയിംസില് സ്വർണ്ണ മെഡൽ നേടിയ താരമാണ് യഷ്തിക ആചാര്യ.
പരിശീലനത്തിനിടെ 270 കിലോ ഭാരം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. 270 കിലോ ഭാരം ഉയർത്താന് ശ്രമിക്കുന്നതിനിടെ കൈയില് നിന്നും വഴുതിയ റോഡ് യഷ്തികയുടെ കഴുത്തിൽ അമർന്നായിരുന്നു മരണം സംഭവിച്ചത്
No Comment.