നടുറോഡിൽ യുവാവിന്റെ അഭ്യാസപ്രകടനം; അറസ്റ്റിനു പിന്നാലെ വീണ്ടും പരാക്രമം; സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു, പ്രതി റിമാൻഡിൽ
തൃശ്ശൂർ: നടുറോഡിൽ യുവാവിന്റെ ബൈക്ക് അഭ്യാസം. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്നയാളാണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. ഇന്നലെ രാത്രി പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തി യുവാവിനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
No Comment.