Skip to content

chithrodayamflashnews.com

October 20, 2026 2:54 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

എരഞ്ഞിപ്പാലത്തെ ഫസീല വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു.

എരഞ്ഞിപ്പാലത്തെ ഫസീല വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു.


കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കാവ് പൊലീസ് സമർപ്പിച്ചത്.

മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല 2024 നവംബർ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി തൃശൂർ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനെ ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പ്രതിക്കെതിരെ യുവതി നേരത്തേ നല്‍കിയ പീഡനക്കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2024 നവംബർ 24 ന് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയും വാക്ക് തർക്കത്തെ തുടർന്ന് സനൂഫ് ഫസീലയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6