Skip to content

chithrodayamflashnews.com

November 28, 2026 11:43 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

വാഹനാപകടം: സൗദിയിലെ അൽഹസയിൽ മലയാളി മരിച്ചു

വാഹനാപകടം: സൗദിയിലെ അൽഹസയിൽ മലയാളി മരിച്ചു


കായംകുളം ചേരാവള്ളി സെറീന മൻസിലിൽ ആഷിഖ് അലിയാണ് മരിച്ചത്

സൗദിയിലെ അൽ അഹ്സ ഫദീല റോഡിൽ ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സ്വദേശി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാർ കുഞ്ഞ്, ആമിന അലിയാർ ദമ്പതികളുടെ ഏക മകൻ ആഷിഖ് അലി (28) ആണ് മരിച്ചത്. ആഷിഖ് അലി ഓടിച്ചിരുന്ന ഫോർച്യൂണർ കാറിൽ അമ്പത്തിമൂന്നുകാരനായ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇടിച്ച വാഹനത്തിലെ സൗദി പൗരൻ ഹുഫൂഫ് ആശുപത്രിയിൽ വെച്ചും മരിച്ചു. മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ആഷിഖിനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മറ്റൊരാളുടെ കാലിനു ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളുമുണ്ട്. മരണപ്പെട്ട ആഷിഖിൻ്റെ ഭാര്യ ആഷ്നി അൽ ഹസയിൽ ജോലി ചെയ്ിരുന്ന
പത്തനംതിട്ട സ്വദേശി ഹക്കീമിന്റെയും ഹുഫൂഫ് മെറ്റേണിറ്റി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്ത‌ിരുന്ന ഷാനിയുടെയും ഏക മകളാണ്. ആഷ്നി ഹുഫൂഫ് മേഡേൺ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനി കൂടിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6