സൗദിയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്. ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ വെന്റിലെഷനിൽ കഴിയവേയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച തഹ്ലിയ ഡിസ്ട്രിക്ടിലെ സൽമാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തിയ ശേഷം കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി. ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി.
No Comment.