കവിത

മധുരം കിനിയും വാക്കാൽ നീ
സ്നേഹം
പകരുമ്പോൾ….
മനസ്സിൽ നിറയും
സ്വപ്നങ്ങളെല്ലാം
മറനീക്കി
മുന്നിലെത്തുമ്പോൾ…
മന്ദാര മലരേ…
മാണിക്യ കുയിലേ…
മാലേയകുളിരിൽ
ഒഴുകിയെത്തും
നിന്റെ മൃദുഗാനപല്ലവി
കേട്ടനേരം
അറിയാതെ ഞാനും
കൊതിച്ചുപോയി
അതിൻ അനുപല്ലവിയൊന്നേറ്റുപാടാൻ.
നീലവിഹായസ്സിൻ ചാരുതയിൽ
താരാഗണങ്ങൾ
കൺചിമ്മവേ…
പൗർണ്ണമി പെൺകൊടി
സാക്ഷിയായ്
ആരോമലെ നീ അരികിലെത്തുമ്പോൾ
പാരിൽ വിരിഞ്ഞൊരു ചന്ദ്രികപോൽ
നീയെൻ മനസ്സിൽ
നിറഞ്ഞുനിൽപ്പൂ…
മായല്ലേ മറയല്ലേ
മാരിവില്ലേ…
മൗനം വെടിഞ്ഞു നീ
അരികിൽ വരൂ…
പുലരുവാനിനിമാത്ര നേരമുള്ളൂ…
പുഞ്ചിരിതൂകി നീ അരികിൽ വരൂ….

No Comment.