Skip to content

chithrodayamflashnews.com

Asnap 1409

എടരിക്കോട് ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

എടരിക്കോട് ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം: കോട്ടക്കൽ എടരിക്കോട് ആറുവരിപ്പാതയിൽ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. വാളക്കുളം പള്ളേരി മൻസൂറിൻ്റെ ഭാര്യ മുബഷിറയാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ എടരിക്കോട് മമ്മാലിപടിക്ക് സമീപം ഉണ്ടായ അപകടത്തിൽ മൻസൂറിനും പരിക്കേറ്റിരുന്നു. തലക്കും കാലിനും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുബഷിറ മരിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6