Skip to content

chithrodayamflashnews.com

Asnap 1409

ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ആർമി ഓഫിസ് സ്റ്റാഫായ ഒറ്റപ്പാലം ലക്കിടി സ്വദേശി ജി.ജയലക്ഷ്മിയാണ് (55) ആന്ധ്ര കുപ്പത്തുവെച്ച്‌ മരണപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനായ ബംഗാർപേട്ടില്‍ ട്രെയിൻ നിർത്തി ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങവെയാണ് സംഭവം. വിവരമറിഞ്ഞ മലബാർ മുസ്‍ലിം അസോസിയേഷൻ പ്രവർത്തകൻ ഫൈസലിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സഹായം നല്‍കി. ഭർത്താവ് രാജൻ ബംഗളൂരുവില്‍ എ.സി മെക്കാനിക്കും വില്‍പനക്കാരനുമാണ്. ഏക മകള്‍ ആതിര ബംഗളൂരുവില്‍ ബി.ബി.എ വിദ്യാർഥിയാണ്.

1 Comments
Genevieve4482 April 25, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6