
ഒരുവട്ടംകൂടി നിൻ
തിരുമുൻപിൽ വന്ന്
കൺനിറയേ കണ്ട്
തൊഴുതുനിൽക്കാൻ
കൊതിയെന്റെ
മനതാരിൽ
ഏറുന്നു ഭാഗവാനെ…
അനുഗ്രഹം നീ
ചൊരിയേണമേ….
(ഒരു….)
പലവട്ടം വന്നു ഞാൻ
തൊഴുതപ്പോളൊക്കെയും
പുഞ്ചിരി തൂകി നീ
അനുഗ്രഹിച്ചു…(2)
വലംചുറ്റി നടന്നപ്പോൾ
കൂടെ നടന്നതും
ഒളികണ്ണാൽ ഞാൻ
കണ്ടുവല്ലോ…
(ഒരു….)
തൊഴുതുമടങ്ങുമ്പോൾ
വഴിനീളേ നിന്നെ
പലപല രൂപത്തിൽ
കണ്ടുവല്ലോ…(2)
കാൽതെറ്റി
ഞാനൊന്നു
വീഴാൻതുടങ്ങിയപ്പോൾ
കൈപിടിച്ചെന്നെ നീ
അണച്ചുവല്ലോ….
പിന്നെ പുഞ്ചിരി തൂകി
മറഞ്ഞുവല്ലോ….
(ഒരു….)

No Comment.