കവിത

വിശ്വകർമ്മദേവാ
മുക്തിപ്രധായക
ശക്തിസ്വരൂപാ…
ജഗത്ഗുരുവേ….
ശരണം ശരണം
തവപദ കമലം…
യോഗീശ്വരനെ
ശരണം… ശരണം…
ധർമ്മദൈവമേ…
ശരണം… ശരണം..(യോ…)
(വിശ്വ….)
പഞ്ചമുഖേശ്വരാ
നിന്നിൽനിന്നുയിർകൊണ്ട
വിശ്വകർമ്മജരാം
മക്കൾ ഞങ്ങൾ…(2)
അറിവും മികവും
നിറവും നൽകി
ഞങ്ങളെയെന്നും
കാത്തിടണേ…
ഓം വിരാഡ് വിശ്വബ്രഹ്മമേ നമഃ…
ഓം വിരാഡ് വിശ്വബ്രഹ്മമേ നമഃ….(ഓം…)
(വിശ്വ…)
ഈരേഴുപതിന്നാലു
ലോകങ്ങൾ കാക്കുന്ന
പ്രണവവേദത്തിൻ
അകംപൊരുളെ…(2)
ഇഹത്തിലും പരത്തിലും
നീ തന്നെ ശക്തി…
തൃമൂർത്തികൾക്കും
ആരാധ്യനും നീ…
ഓം വിരാഡ് വിശ്വകർമ്മണേ നമഃ…
ഓം വിരാഡ് വിശ്വകർമ്മണേ നമഃ…(ഓം…)

No Comment.