ബിഗ് ബോസില്‍ പോയ ശേഷം രേണു സുധിയെ പിന്തുണയ്ക്കാത്തതിന് കാരണമിതാണ്; വെളിപ്പെടുത്തലുമായി ലക്ഷ്‍മി നക്ഷത്ര
നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യയായ രേണു സുധിയെ കൂടുതല്‍ ആളുകളും അറിയുന്നത്
വളരെ പെട്ടെന്നാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മുടെ പലരുടെയും സമൂഹ മാധ്യമ അക്കൗട്ടുകളില്‍ അവരുടെ വീഡിയോകള്‍ വന്നു നിറയാൻ തുടങ്ങി. ഒടുവില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 7 ലും രേണു സുധി എത്തി നില്‍ക്കുകയാണ്.
എന്നാല്‍ ഇതിനിടെ രേണുവുമായി അടുത്ത ബന്ധമുള്ള അവതാരകയും നടിയുമായ ലക്ഷ്മി നക്ഷത്ര രേണുവിനെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് പ്രേക്ഷകർ. സുധി ജീവിച്ചിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ലക്ഷ്മി നക്ഷത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു. സുധിയുടെ മരണശേഷവും ലക്ഷ്മി രേണുവുമായി നല്ല ബന്ധത്തില്‍ തന്നെയായിരുന്നു. എന്നാല്‍ രേണു ബിഗ് ബോസില്‍ ഉള്ളപ്പോള്‍ തന്നെ അനുവിനെ മാത്രം സപ്പോർട്ട് ചെയ്തുകൊണ്ടുള്ള ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റ് വന്നതോടെ എന്തുകൊണ് രേണുവിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ചോദിക്കുകയാണ് ആളുകള്‍. ഇതിന് മറുപടിയായി ലക്ഷ്മി തന്നെ രംഗത്തെത്തുകയും ചെയ്തു.
‘അനുമോളെ പിന്തുണച്ച് കൊണ്ട് സ്റ്റോറിയിട്ടത് മറ്റൊന്നും കൊണ്ടല്ല. അനു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി അനുഗ്രഹിക്കണം എന്നു പറഞ്ഞു. എങ്ങനെയാണ് ഗെയിം കളിക്കേണ്ടത് എന്നൊക്കെ ചോദിച്ചിരുന്നു. അവള്‍ എത്രയായാലും നമ്മുടെ അനിയത്തിക്കുട്ടിയല്ലേ. രേണു അത്രയും ക്ലോസ് ആയിട്ടും അതിന് മുൻപ് എല്ലാ കാര്യങ്ങളും അപ്ഡേറ്റൊക്കെ ചെയ്തിട്ടും ഇതു മാത്രം പറഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതാണ്.
മീഡിയയില്‍ ഉള്ളത് കൊണ്ട് ആരൊക്കെയാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്നത് സംബന്ധിച്ചുള്ള അപ്ഡേറ്റൊക്കെ നമ്മുക്ക് കിട്ടും. പക്ഷേ രേണു ഇക്കാര്യം പറഞ്ഞില്ല. പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പോകുന്നവരെയല്ലേ നമ്മള്‍ സപ്പോർട്ട് ചെയ്യുക? അത്രയേ ഉള്ളൂ. രേണു ന്നായി ഗെയിം കളിക്കട്ടെ”, ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്‍മി നക്ഷത്ര പറഞ്ഞു.
No Comment.