Skip to content

chithrodayamflashnews.com

Asnap 1409

മമിത ബൈജുവിന്റെ പ്രതിഫലം 15 കോടി?.. ആദ്യ ചിത്രത്തിൽ ഒരു പൈസയും കിട്ടാത്ത നടി:

മലയാള സിനിമയ്ക്ക് അഭിമാനമായി വളർന്നുകൊണ്ടിരിയ്ക്കുകയാണ് മമിത ബൈജു. മലയാളം വിട്ട് തമിഴിലും തെലുങ്കിലും എല്ലാം വൻ സ്വീകരണം ലഭിയ്ക്കുന്നു. പുതിയ ചിത്രത്തിൽ നടിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിയ്ക്കുന്നത്.

സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം ഡ്യൂഡ് എന്ന ചിത്രത്തിന് മമിത ബൈജു വാങ്ങിയത് 15 കോടി രൂപയാണത്രെ! കഴി‍ഞ്ഞ ദിവസമാണ് മമിത ബൈജു നായികയായി എത്തുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. കീർത്തീശ്വരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പ്രദീപ് രം​ഗനാഥനാണ് നായകൻ. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് ​ഗംഭീര സ്വീകരണാണ് ലഭിച്ചത്.

ട്രെയിലർ വന്നതിന് പിന്നാലെ ചിത്രത്തിലെ നായിക നടിയ്ക്ക് ലഭിക്കുന്ന പ്രതിഫലം ചർച്ചയാവുന്നു. പുഷ്പ അടക്കമുള്ള തെലുങ്കിലെ വൻ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് നിർമിയ്ക്കുന്ന ചിത്രത്തിനായി മമിത 15 കോടി വാങ്ങി എന്നാണ് റിപ്പോർട്ടുകൾ.

കണക്കുകൾ സത്യമാണെങ്കിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നായികയായി മമിത ബൈജു മാറിക്കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 12- 13 കോടി വരെ വാങ്ങുന്ന തൃഷയും നയനും ആയിരുന്നു മുന്നിൽ.

പ്രേമലു എന്ന ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലും ഒരുപോലെ താരമൂല്യം ലഭിച്ച നായിക എന്ന നിലയിലാണ് മമിതയ്ക്ക് 15 കോടി പ്രതിഫലമത്രെ. ഡ്യൂഡിനൊപ്പം വിജയ് യുടെ ജനനായകൻ എന്ന ചിത്രത്തിലും അഭിനയിക്കുന്ന നടിയുടെ താരമൂല്യം തന്നെയാണ് ഈ ഹൈക്കിന് കാരണം

അതേ സമയം ആദ്യ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് യാതൊരു തര പ്രതിഫലവും കിട്ടിയിട്ടില്ല എന്ന് മമിത നേരത്തെ തുറന്നു പറഞ്ഞിരുന്നു. അലിയ ഭട്ടിനൊക്കെ ആദ്യ ചിത്രത്തിന് 15 ലക്ഷം കിട്ടി എന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തിന് കിട്ടിയത് ആറായിരം രൂപയായിരുന്നുവത്രെ. അവിടെ നിന്നാണ് ഈ 15 കോടിയിലേക്കുള്ള കുതിച്ചുകയറ്റം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6