Skip to content

chithrodayamflashnews.com

Asnap 1409

ലിബിയയിൽ ഏഴ് മക്കളെ വെടിവച്ചുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ലിബിയയിൽ ഏഴ് മക്കളെ വെടിവച്ചുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിതാവ് കുട്ടികൾക്ക് നേരെ നിറയൊഴിച്ചതെന്നാണ് സൂചന.
കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ കാറിനുള്ളിൽ കണ്ടെത്തി.
അഞ്ച് മുതൽ 13 വയസ്സ് വരെ പ്രായമുള്ള ഏഴ് മക്കളുടെയും മൃതദേഹങ്ങൾ ‘അൽ-ഹവാരി’ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടികൾ സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു. കുട്ടികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ പിതാവിന്റെ ശരീരത്തിനടുത്ത് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ പിതാവ് മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്‌തതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
“കാറിന്റെ സീറ്റുകളിൽ ആറ് കുട്ടികളേയും ഡിക്കിയിൽ ഒരാളേയും കണ്ടെത്തി,” ബെംഗാസി സുരക്ഷാ ഡയറക്ടർ ജനറൽ സലാ ഹൗഇദി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6