കവിത

ഒന്നു കേൾക്കാൻ സമയമില്ല.
മറുവാക്കു ചൊല്ലാൻ മനസ്സുമില്ല…
ഒരുമാത്ര കേട്ടിരുന്നെങ്കിൽ…
ഒന്നാശ്വസിപ്പിച്ചിരുന്നങ്കിൽ,
ഞാനിവിടെയീ എരിതീയിൽ
തന്നെയെരിഞ്ഞടങ്ങാൻ
വിധി വരില്ലായിരുന്നു സത്യം…
ഒട്ടുമേയെന്നെ കേൾക്കുവാൻ
നേരമില്ലാതായതെങ്ങിനെ? മനസ്സില്ലാതിരുന്നതെങ്ങിനെ?..
മണ്ണിലീ ജീവിതമെൻ ശാപമൊ..?
മറന്നുവോ മക്കളെ നിങ്ങളെന്നെ..?
അച്ഛനെന്ന വാക്കിനെ തുച്ഛമായ് കണ്ടുവോ?
എന്റെ ജീവന്റെ പാതിയാം
നിങ്ങൾതന്നമ്മയേ,
സ്നേഹം ചൊരിയും സോദരിയേ,
പെണ്ണിന്റെ കണ്ണീരിനെ..
അറിക നിങ്ങളൊരു സത്യം
പരമമാം സത്യം…
അറിവുകെട്ടവരാകാതിരിക്കൂ,
നിറവെഴും നന്മകൾ സ്വീകരിക്കൂ….
പിറവികൊണ്ടതേ ഒന്നുമില്ലാതെ,
തിരിക യാത്രയും ഒന്നുമില്ലാതെ..
ആറടി മണ്ണിലേക്കൊടുങ്ങും മുൻപേ,
ഒരുമാത്രകൂടി തിരിഞ്ഞു നോക്കൂ..
കർമ്മകാണ്ഡങ്ങൾ പൂർണ്ണമാക്കൂ…
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

No Comment.