തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെട്ടുത്തിയത്.സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ കൊല്ലുകയും രാത്രി മൃതദേഹം പറമ്പിലിടുകയുമായിരുന്നു. തങ്കമണി തലയിടിച്ച് വീണതെന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്.എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായി.
ഇതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സന്ധ്യയും അയൽവാസിയായ കാമുകൻ നിതിനും കുറ്റം സമ്മതിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിൻ തങ്കമണിയുടെ അയൽവാസിയാണ്.ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയശേഷം തെളിവുകൾ നശിപ്പിക്കാനായി രാത്രിയോടെ മൃതദേഹം പറമ്പിൽ കൊണ്ടിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടത്തിയ ശേഷം ഇയാൾ നേരത്തെ ശബരിമലയിലേക്കാണ് പോയത്. അവിടെനിന്നും അയൽവാസിയെ നിരന്തരമായി വിളിച്ച് മരണത്തിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ തിരക്കിയിരുന്നു.
No Comment.