Skip to content

chithrodayamflashnews.com

November 29, 2026 8:54 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി.

ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച്‌ കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.

സാമ്പല്‍ ചന്ദൗസി പ്രദേശത്ത് താമസിക്കുന്ന രാഹുലിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി, കാമുകന്‍ ഗൗരവ് എന്നിവരാണ് പിടിയിലായത്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നവംബര്‍ 18ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് തൊട്ടടുത്തുള്ള പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു. തലയും കൈകാലുകളും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ മൃതദേഹത്തില്‍ രാഹുല്‍ എന്ന് എഴുതിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെ കാണാതായവരുടെ പരാതികളിന്മേല്‍ പൊലീസ് അന്വേഷണം നടത്തി. ഒടുവില്‍ നവംബര്‍ 18 മുതല്‍ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ റൂബിയുടെ പങ്കിനെക്കുറിച്ച്‌ പൊലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ അവിഹിത ബന്ധം രാഹുല്‍ കൈയോടെ പിടികൂടിയതിനെത്തുടര്‍ന്ന് കാമുകന്‍ ഗൗരവിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂബി കുറ്റസമ്മതം നടത്തിയതായി എസ്പി പറഞ്ഞു.

‘രാഹുലിനെ ഇരുമ്ബ് വടി ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊലപ്പെടുത്തിയതായും പ്രതികള്‍ പറഞ്ഞു. പിന്നെ അവര്‍ ഒരു ഗ്രൈന്‍ഡര്‍ കൊണ്ടുവന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു,’- എസ്പി ബിഷ്‌ണോയി പറഞ്ഞു. മൃതദേഹത്തിന്റെ ഒരു ഭാഗം പിന്നീട് അഴുക്കുചാലില്‍ ഉപേക്ഷിച്ചു. ബാക്കിയുള്ള ഭാഗങ്ങള്‍ രാജ്ഘട്ടിലേക്ക് കൊണ്ടുപോയി ഗംഗാ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഗ്രൈന്‍ഡറും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്ബ് വടിയും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6