Skip to content

chithrodayamflashnews.com

November 29, 2026 8:40 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അസ്തമയമില്ലാത്ത ജീവന്റെ നാള്‍വഴികള്‍

പെയ്‌തൊഴിഞ്ഞ
മഴയിലൊഴുകിപ്പോയ
ഓര്‍മകളുടെ തിരകള്‍ പലതും
പിന്തിരിഞ്ഞു നോക്കി.
വരണ്ടുണങ്ങിയ
പാളിയിലൊന്നു നോക്കി,
രോമങ്ങള്‍ കിളിര്‍ക്കാത്ത,
നനവില്ലാത്ത മണ്‍കട്ടകളിനിയില്ല.

ആദ്യത്തെ തീമഴയില്‍
കരിഞ്ഞ നാമ്പുകളിനിയും
വാനം കാണും.
ഒടുക്കംവരെയും
അമൃതവര്‍ഷത്തിനായി കാത്തിരുന്നു,
വരണ്ട ചുണ്ടിലേക്കൊരിറ്റ്
നനവു പടരുമെന്നു കൊതിച്ചു.

പിടയുന്ന ഹൃദയത്തിന്റെ
താളം നുണയാനും രുചിക്കാനും
ഇറച്ചിപിടിയന്മാരേറെ നേരമിരുന്നു.
ഏതോ മണല്‍ക്കാടുകളില്‍
വെന്തു ജീവിച്ചൊരുവന്റെ
ചുട്ടുപൊള്ളിയാ കരളും ഹൃദയവും കണ്ടും.

ഇന്നലെയുടെ കാത്തിരിപ്പിന്റെ
പ്രതീക്ഷകള്‍ അസ്തമിച്ചപ്പോഴും
രാവൊടുങ്ങി പുലരി വിരിയുമെന്നും
മണ്‍ക്കട്ടകള്‍ അലിഞ്ഞുതുടങ്ങുമെന്നും
വിത്തുകളിതളുകള്‍ക്ക്
ജന്മം നല്‍കുമെന്നും,
വാനം കാണുമെന്നും
കണ്ണുനീരിന്റെ ഉപ്പുരസമില്ലാത്ത
വര്‍ഷം പെയ്യുമെന്നുമുറച്ചിരുന്നു.

മണല്‍കാടുകള്‍
പച്ചവിരിച്ച മഴവില്ലുപോലെ
പൂവിടുമെന്നും,
മധുരം തുളുമ്പും കനികള്‍ തേടി
അകലങ്ങളില്‍നിന്നും
അനേകം പറവകള്‍
ജീവിതം തേടി വരുമെന്നും,
പുഴയൊഴുകും വഴിയേ
ജീവിതം വിടര്‍ന്നും
സുഗന്ധം പടര്‍ത്തുമെന്നും
ഇന്നലയുടെയൊടുവില്‍
പ്രതീക്ഷിച്ചിരുന്നു.

ഇന്ന് പെയ്‌തൊഴിഞ്ഞ
മഴയെന്റെ പ്രതീക്ഷയാണ് പുഞ്ചിരിയാണ്.
വാനം വീണ്ടും ഇരുണ്ടുമൂടി തുടങ്ങി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6