
ചിന്തകാര്ന്നു തിന്ന
ചിതറിയ നിമിഷങ്ങള്‍.
കത്തിക്കയറിയ കാമമോഹങ്ങള്‍.
ഉടലുടഞ്ഞു പോകുന്ന മൗനപാത്രങ്ങള്‍.
അന്തിതുടുത്ത രാവുകള്‍.
എരിഞ്ഞു മതിവരാതെ
പുകഞ്ഞു തീര്‍ന്ന ശ്വാസം.
കരിവണ്ടിന്റെ മൂളലും
കരിപടര്‍ന്ന തൂവലുകളും
തുടക്കമോ? ഒടുക്കമോ?
യോനിമുഖമാകെ
പടര്‍ന്ന ബീജത്തുള്ളികള്‍
ഇളം മണ്ണില്‍ ചീഞ്ഞു തൂങ്ങിയ
മാംസതുണ്ടിലേറെ
കൊതിയൂറി പടര്‍ന്നു.
അടര്‍ത്തിമാറ്റപ്പെട്ട മാറിടം
ചൂടുപോകും മുമ്പേ
പൊതിഞ്ഞു കരുതിയ
പകലുകള്‍ രാവുകള്‍.
നവദ്വാരങ്ങളും കയറിയിറങ്ങി
യാത്ര ചെയ്ത ക്ഷീണമവന്
ചീറ്റിത്തെറിച്ച ചോരയൂറ്റി
കുടിച്ചക്കറ്റി.
വെന്തുതീരും മുന്നേ
സ്വാദു നോക്കിയ
നിതംബതുണ്ടുകള്.
വിശപ്പു പാകമായി മാറുമ്പോള്‍
വിസര്ജനമേറെ കുടിച്ചിട്ടും
അറയ്ക്കുന്ന ചുണ്ടുകള്‍
പിന്നെയും പിന്നെയും
എന്തിനോ പരതിത്തുടങ്ങി.
ഇനിയെന്ത്?

No Comment.