
ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്കിടയില്‍
ഏതോ കുയിലിന്റെ നാദം കേട്ടു.
നാളയ്ക്കായി കാത്തുനില്ക്കുന്ന
ഒരുക്കൂട്ടം പ്രതീക്ഷകള്‍!
അസ്തമിക്കാന്‍ വെമ്പുന്ന
അഹസ്കരനൊരുനോക്കു കണ്ടു.
കാത്തിരിപ്പിനേറെ മധുരം ചേര്‍ത്ത്
ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു മടങ്ങി.
സായാഹ്നമേഘങ്ങള്‍ നൃത്തമാടി.
നിശാമേഘങ്ങള്ക്കിടം നല്കി
പിന്തിരിഞ്ഞവ വിശ്രമവേളയില്‍ കാതോര്‍ത്തു.
കാത്തിരിപ്പിന്റെ സുഖമുള്ള
വേദനയുമായി ചിലര്‍ തങ്ങളുടെ
ജീവിതകിനാവുകള് കണ്ട്
വാനം നോക്കി ചായുന്നു.

No Comment.