Skip to content

chithrodayamflashnews.com

November 29, 2026 8:33 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മുഖംമൂടി അണിഞ്ഞ മനുഷ്യന്‍

ഇങ്ങനെ
ചിന്തകള്‍ പലതും
കയറിയിറങ്ങിയൊടുവില്‍
ചരിഞ്ഞു വീണൊരു
കൊമ്പനാണ് ഞാന്‍.

ദിക്കറിയാതെ ദിശയറിയാതെ
സഞ്ചരിച്ചും,
ദിനങ്ങള്‍ക്കൊപ്പം വഴക്കിട്ടും
സമയചക്രത്തില്‍
പലകുറി കാര്‍ക്കിച്ചു തുപ്പിയും
ഞാനെന്റെ ജീവിതം
പടിഞ്ഞാറോട്ട് ഒഴുകുമൊരു
പുഴയിലൊഴുക്കി വിട്ടു.

പ്രഹസനം തുളുമ്പുന്ന
പകലുകള്‍ കണ്ട് ഞാന്‍
മടുത്തിരുന്നു.
മുഖം മൂടികളണിഞ്ഞ
മൃഗരാക്ഷസന്മാരുമായി
സംഘടനം നടത്തി
മടുത്തു ഞാന്‍.

ഉച്ചവെയിലിന്റെ പൊള്ളുന്ന
ചിന്തകളില്‍ മുങ്ങിത്തീരുവാന്‍
നേരമില്ലെനിക്ക്.
അന്തി ചുവന്നു തുടങ്ങുംവരെ
ഞാനാ ശിലാപ്രതിമകള്‍ക്ക് ചുറ്റും
വലംവെച്ചു.

ജീവിച്ചെന്ന് അക്ഷരങ്ങള്‍ക്കൊണ്ട്
കോറിയ ചിലരുടെ ശിലാരൂപങ്ങള്‍
ഹാ! ലോകമേ….
തണല്‍പോലും നല്‍കാത്ത
ശിലകള്‍ക്ക് എന്തിനീ കാവല്‍?

കൊടിച്ചിപ്പട്ടികള്‍ക്ക്
അന്തിയുറങ്ങാന്‍പോലും
പാകമല്ല പ്രതിമകള്‍!

രാവ് വീണു തുടങ്ങിയാല്‍
‘ഞാനും എന്റെ മുഖംമൂടിയൊന്ന്
അഴിച്ചുമാറ്റും.’

ഇരുട്ടിന്റെ മറവില്‍ മുഖമാരും
കാണില്ല..
ഞാനാ ശിലയുടെ മറവില്‍
കാത്തിരിക്കും
ഇരയുടെ വരവിനായി..
ഇവിടെയിങ്ങനെയാണ്…
ഇവിടെ തത്വങ്ങള്‍,
പറയാന്‍ മാത്രമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6