Skip to content

chithrodayamflashnews.com

Asnap 1409

ദുർഗ കാമിയുടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കും

കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ജനറൽ ആശുപത്രയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കും. കഴിഞ്ഞ മാസം 22ന് നടന്ന ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ ഇന്നലെ (വ്യാഴം) 22കാരി ദുർഗകാമി മരിച്ചത്. ഇന്ന് ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോയി. 12 മണിക്ക് കളമശേരി സഭാ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്.

മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ മാറ്റിവച്ചത്‌. ശസ്‌ത്രക്രിയ വിജയകരമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6