സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ച 16 കാരി രുദ്ര രാജേഷിൻ്റെ മൃതദ്ദേഹം തൃശൂരിലെ പോസ്റ്റമാർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒറ്റപ്പാലം വരോടുള്ള സ്വന്തം വീട്ടിലെത്തിച്ചു.
രുദ്രക്ക് വീടിൻ്റെയും നാടിൻ്റെയും യാത്രാമൊഴി. രുദ്രയുടെ അച്ഛനും അമ്മയും സഹോദരനും ചിലപ്പോൾ പൊട്ടിക്കരഞ്ഞു. ഇടക്ക് വിതുമ്പി’
രുദ്രയുടെ മരണത്തിൻ്റെ കാരണങ്ങള ചൊല്ലി നാട് തർക്കം തുടരുമ്പോൾ ഒരു തർക്കത്തിനുമില്ലാതെ അവൾ വൈകീട്ട് 5 ന് ഐവർമഠത്തിൽ തൻ്റെ കുടുംബത്തിൻ്റെ മനസ്സിലെ വിങ്ങലായി ഓർമകളിൽ അലിഞ്ഞു ചേരും
കഴിഞ്ഞ ബുധനാഴ്ചയാണ് കല്ലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിളാർത്ഥിയായ രുദ്ര രാജേഷ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കാണുന്നത്. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് ആണ് കുട്ടിയുടെ മരണകാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.
No Comment.