Skip to content

chithrodayamflashnews.com

July 15, 2026 3:09 am
Asnap 1409

മകനൊപ്പമുള്ള ആ യാത്ര അവസാന യാത്രയായി, കരിയാട് കവലയിലെ ടാങ്കർ ലോറി അപകടത്തിൽ വിമാനത്താവള ജീവനക്കാരിക്ക് ദാരുണാന്ത്യം.

അങ്കമാലി: ജോലി കഴിഞ്ഞ് മകന്റെ കൂടെ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു ഷേർളി. ആ സന്തോഷയാത്ര പക്ഷേ പാതിവഴിയിൽ ഒരു ടാങ്കർ ലോറിയുടെ രൂപത്തിൽ എത്തിയ മരണം കവർന്നെടുത്തു. അങ്കമാലി കരിയാട് കവലയിലുണ്ടായ വാഹനാപകടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരി ഷേർളി (51) മരിച്ച വാർത്ത വേദനയാകുന്നു.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മകൻ ഷെറിനൊപ്പം വീട്ടിലേക്ക് പോകവേ ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഷേർളി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ ജോലി ചെയ്യുന്ന മാർട്ടിനാണ് ഭർത്താവ്. വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ തണലിനെയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6