ആയിരം
വാതിലുകളുള്ളൊരു വീടാണ്.
അതിലേറെ ജാലകങ്ങളും.
പടിക്കെട്ടിനിരുപുറവും
വെള്ളക്കെട്ടിന്റെ
താളമുണ്ട്.
അകത്തളത്തില്‍
മഴയുടെ അനക്കമുണ്ട്.
ഇടവപ്പാതിയില്‍
അടഞ്ഞു കിടക്കും
പടിപ്പുരവാതില്‍
പലര്‍ക്കായി തുറന്നിടും.
മഴ കൊണ്ടുപോയതില്‍
ബാക്കിയായവര്‍
കൂനിപ്പിടിച്ചിരിക്കുന്ന
കാഴ്ചയിന്നുമുണ്ട്.
തോണിയടുക്കുമ്പോള്‍
ഓളങ്ങള്‍പോലും
തലകുനിക്കുന്നൊരു കാലം.
ആയിരം വാതിലുകളും
ആരവങ്ങളോടെ തുറക്കപ്പെടും
അതിലേറെ ജാലകങ്ങളും.
പണ്ടേതോ കാലത്തിന്റെ
ഒടുവിലത്തെ പകലുകളില്‍
അവിടെയൊരു
ജീവനുണ്ടായിരുന്നു.
ആരോ ചവച്ചുതുപ്പിയ
എച്ചില്‍ കുന്നില്‍നിന്നും
വിടര്‍ന്നൊരിതള്‍
ആരും കാണാതെ
വളര്‍ന്നൊരു മരമായി.
ഇന്നിവിടെയൊരു തണലായി.

No Comment.