കവിത

രാവിന്റെ മാറിൽ
ഞാൻ മയങ്ങുമ്പോൾ
നീ വരുന്നുയെൻ സ്വപ്നമായി…(2)
രാക്കിളിപ്പെണ്ണും ഉറങ്ങിയല്ലോ…
രാകേന്ദുവും
മെല്ലെ മാഞ്ഞുവല്ലോ…
എന്നിട്ടുമെന്തേ നീ ഉറങ്ങിയില്ലെ…?
അറിയുന്നു ഞാൻ നിന്റെ സാന്നിധ്യം…(അറി….)
(രാവിന്റെ….)
ഹേമന്ദംചൂടും കുളിർമഞ്ഞലകളിൽ
മോഹപരാഗങ്ങൾ
പങ്കുവച്ചീടുവാൻ
നിറസന്ധ്യയായ് നീയെന്നരികിൽ വന്നപ്പോൾ
നക്ഷത്രജാലങ്ങൾ
കൺചിമ്മിയല്ലോ…(നക്ഷത്ര….)
(രാവിന്റെ….)
ഞാൻ നിന്നിൽ വന്നതും
നീയെന്നിൽ വന്നതും
കാലം കുറിച്ച നിയോഗമാവാം… (2)
കാലാന്തരത്തിന്റെ
കല്പടവിങ്കൽ
നീയും ഞാനും
ഒന്നിച്ചുചേർന്നതും…
കാലികമാകും സത്യമാകാം….
(രാവിന്റെ…..)

No Comment.