
പകല്‍ പോലെയൊരു
നുണയാണ് നീ
ചുറ്റും വെളിച്ചമുണ്ടെന്നാലും
കാഴ്ചകള്‍ക്ക് കണ്ണുകള്‍ നല്‍കാതെ
കുസൃതിച്ചിരി നല്കുന്ന ഒരുവള്‍.
ഇന്നും വരച്ചു തീരാത്ത
ചിത്രമാണ് നീയെന്നറിഞ്ഞിട്ടും
ഓരോ നേരിയ കാറ്റിലും
നിന്റെ പേരെഴുതി അയയ്ക്കുമൊരു
കിറുക്കാനാണ് ഞാന്‍.
ഓരോ മിഴിനീര് മുത്തുകളിലും
ചിലങ്ക കൊണ്ടൊരു
വലയം തീര്‍ക്കുന്നതെന്തിന്?

No Comment.