Skip to content

chithrodayamflashnews.com

November 28, 2026 7:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒരു തോന്നലിന്റെ ഓര്‍മയ്ക്ക്

ചിലപ്പോള്‍ തോന്നും
ഇത്രയും ചെറിയ ജീവിതത്തില്‍
അനേകമനേകം വിചിത്രമായ
നൂലിഴകളെന്തിനെന്ന്.

പലപ്പോഴും
ഓരോ നൂല്‍ത്തൂമ്പിലും
പുഞ്ചിരിക്കു പകരം
ആയിരമായിരം സങ്കടമൊട്ടുകള്‍
കാണാന്‍ കഴിയും.

അവയൊക്കെ
വിരിഞ്ഞു തുടങ്ങുമ്പോള്‍
വര്‍ണ്ണങ്ങളില്ലാത്ത
വസന്തമായി തോന്നും.

അടര്‍ത്തിയെറിയും
ഓരോ പൂക്കളും
ചിതറിത്തെറിച്ചു പോകും.

വിത്തുകള്‍
പതിനായിരം പൂക്കളായി
നാളെ വീണ്ടും ഉണരും.
പേരറിയാത്ത നനവുകളില്‍
വിത്തുകള്‍ വളരും.

നിറം നഷ്ടമായ
ഗുണം നഷ്ടമായ
ഇലകളും പൂക്കളും
ഇരുള്‍ മൂടിയ
വസന്തചിത്രമൊരുക്കും.

ഞാനെന്ന ദിശയിലേക്ക്
ഉറ്റുനോക്കുന്ന മുഖങ്ങളില്‍
എന്റെ കണ്ണുകളുടക്കും.

ഓരോ നോട്ടത്തിന്റെയും
ദൂരമെന്റെ ചിറകില്‍
തുളച്ചുകയറും,
വിടര്‍ത്താന്‍ കഴിയാതെ
ഞാന്‍ പിടയും.

മറ്റു ചിലപ്പോള്‍
വര്‍ണ്ണം പടരാത്ത
പൂക്കളും ഇലകളും
ഒരു നേരത്തിന്റെ
മുനമ്പിലെത്തുമ്പോള്‍
സ്വയം ഭയന്നു പിന്‍വലിയും.

അപ്പോഴെന്റെ
ഉള്ളം തുടിക്കും
മുഖം ചിരിക്കും
വെറുതെ കണ്ണുകള്‍
തിളങ്ങും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6