Skip to content

chithrodayamflashnews.com

November 29, 2026 5:15 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

പള്ളിയ്ക്കക്കാവിലമ്മ

അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ

പള്ളിയ്ക്കക്കാവ് ഭഗവതി ക്ഷേത്രം

പാനമഹോത്സവവും സർപ്പ ബലിയും

മഹോത്സവത്തിന് എല്ലാം ആശംസകളും നേർന്നു കൊണ്ട് സി. ജെ ഗിരിജൻ ആചാരി എഴുതിയ ഭക്തിഗാനം


പള്ളിയ്ക്കക്കാവിലമ്മ

ദേവിക്ക് വേണ്ടി സമർപ്പിക്കുന്നു


മംഗളകാരണി മനോത്മയി….
സുന്ദരരൂപിണി
ഭഗവതീ….(2)
സങ്കടനാശിനി
ജഗദംബികേ…
പള്ളിക്കക്കാവിൽ വാഴും ഭൂവനേശ്വരി….

സർവ്വം സർവ്വം സമർപ്പിതം…
സകലദുരിതനിവാരിണിഭദ്രേ…
തിരുമുൻപിലടിയന്റെ
ഹൃദയാഞ്ജലി….
ബാഷ്പാഞ്ജലി….

(മംഗള…..)

കൊടുങ്ങല്ലൂരമ്മതൻ
അംശാവതാരമായ്
പരിചൊടുവാഴും ഭഗവതി…നീ….. (2)
അവതാരപുണ്യത്തിൻ
അനുപമ നൈവേദ്യം
അടിയങ്ങൾക്കേകണേ
ഭഗവതിയെ…
പള്ളിക്കക്കാവിലമ്മേ
ഭഗവതിയേ…. (2)

ശരണമാലികാ
ഗീതകങ്ങൾ
മന്ത്രജപങ്ങളായ്
ഉയരവേ…
ശ്രീകോവിലിൽ
മണിനാദമുണർന്നു..
തിരുനടതുറന്നു
ദേവി നിൻ പുണ്യദർശനമായ്….

(മംഗള…..)

പാനമഘോത്സവ
നാളുകളിൽ
തിരുനടതന്നിൽ വന്നുചേരും
ഭക്തസഹസ്രങ്ങൾതൻ
സങ്കടമെല്ലാം
പുഞ്ചിരിയാലെ മാറ്റിടും
ദേവി…(2)
ജന്മജന്മാന്തര കർമ്മദോഷങ്ങളെ
അവിടെന്നു തീർക്കണെ
ഭഗവതിയേ…
പള്ളിക്കക്കാവിലമരും
ഭഗവതിയേ….

അഭയം… അഭയം…
നീയെന്നുമംബേ…
ശരണം… ശരണം…
നിൻപാദപത്മം…
സകലദുരിതനിവാരിണി
ഭദ്രേ… ദേവീ….

(മംഗള…..)


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6