
ഓരോ വരികളും
മോഹമഞ്ഞുവീണ ഇടവഴികളിൽ
കാത്തിരിക്കാറുണ്ട്.
കൂട്ടിച്ചേർക്കാൻ
പാകമായൊരു വാക്കിനായി.
പലപ്പോഴും
കണ്ണുകൾ അറിയാതെ
അവ കടന്നുപോകും
അപ്പോഴും മനസ്സുകൾ തമ്മിൽ
കവിതകൾ പങ്കിടും.
പക്ഷെ മങ്ങിയ മിഴികൾ
പ്രതീക്ഷയുടെ ചുഴിയിൽ
വീണുപോയിരിക്കും.



ഓരോ വരികളും
മോഹമഞ്ഞുവീണ ഇടവഴികളിൽ
കാത്തിരിക്കാറുണ്ട്.
കൂട്ടിച്ചേർക്കാൻ
പാകമായൊരു വാക്കിനായി.
പലപ്പോഴും
കണ്ണുകൾ അറിയാതെ
അവ കടന്നുപോകും
അപ്പോഴും മനസ്സുകൾ തമ്മിൽ
കവിതകൾ പങ്കിടും.
പക്ഷെ മങ്ങിയ മിഴികൾ
പ്രതീക്ഷയുടെ ചുഴിയിൽ
വീണുപോയിരിക്കും.


No Comment.