“ചേട്ടാ… ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്. എനിക്കെന്ത് സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അത് എനിക്ക് നേരത്തെ സാധിച്ചു…”
ഒരു അച്ഛന്റെ നെഞ്ച് പിളരുന്ന വാക്കുകൾ…
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ പോലും മറ്റുള്ളവർക്ക് ജീവൻ നൽകാൻ തീരുമാനിച്ച ഒരു വലിയ മനസ്.
ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയ വാൽവ്, രണ്ട് നേത്രപടലങ്ങൾ — ആ ചെറു ശരീരത്തിൽ നിന്നുള്ള അതുല്യമായ ദാനം.
ഒരാളുടെ ഇരുണ്ട ജീവിതത്തിലേക്ക് പ്രകാശമായി മാറിയ കുഞ്ഞ്.
ഇന്ന് നടക്കുന്ന സംസ്കാരച്ചടങ്ങുകൾ ഒരു വിടപറയൽ മാത്രമല്ല…
മനുഷ്യസ്നേഹത്തിനും അവയവദാനത്തിനും മുന്നിൽ നമിക്കേണ്ട ഒരു നിമിഷം കൂടിയാണ്

വിധി ബാക്കിവെച്ച നീറുന്ന ഓർമ്മ; ആലിൻ മോളുടെ ചിത്രം നെഞ്ചോട് ചേർത്ത് ആ അമ്മയുടെ മടക്കയാത്ര…
No Comment.