Skip to content

chithrodayamflashnews.com

Asnap 1409

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാളയം ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ടെക്‌സ്റ്റൈല്‍സ് മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. തീപിടിത്തത്തില്‍ അന്‍പ് കോടി രൂപയോളം നഷ്ടമുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് മാനേജരുടെ പരാതി.
വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോഴിക്കോട് കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഗ്‌നിശമന സേനയുടെ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. വസ്ത്രങ്ങള്‍ കൂടുതല്‍ സംഭരിച്ചിരുന്നത് തീ പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ ഉള്‍പ്പെടെ കെട്ടിടത്തിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടിലുണ്ട്.
135 ഓളം ജീവനക്കാരാണ് തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ വസ്ത്രം വാങ്ങാനെത്തിയവരും ഷോപ്പിലുണ്ടായിരുന്നു. പുക ഉയര്‍ന്നതോടെ മുന്നറിയിപ്പ് അലാം മുഴങ്ങുകയും ആളുകള്‍ പുറത്തേക്ക് ഓടിയതിനിലാണ് വലിയദുരന്തം ഒഴിവക്കിതെന്നാണ് വിലയിരുത്തല്‍. അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട് നാളെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ചൊവ്വാഴ്ച വൈകീട്ടായിരുന്നു ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം ഉണ്ടായത്.

ഇന്നത്തെദിവസഫലം ( പൊതുവായി ) 19-02-2026 വ്യാഴാഴ്ച പൂരുരുട്ടാതിനക്ഷത്രം കുംഭക്കൂർ

വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; ദി കേരള സ്റ്റോറി എന്ന ഹിന്ദുത്വ സിനിമക്കെതിരേ പിണറായി വിജയന്‍

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6