Skip to content

chithrodayamflashnews.com

Asnap 1409

16കാരി ഓടിയതും, വീണതും ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; രാജൻ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്ന് അന്വേഷണസംഘം

കൊട്ടാരക്കര പുത്തൂരിലെ പോക്സോ കേസ് പ്രതി മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. പെണ്‍കുട്ടിയെ എത്തിച്ച മുറിയില്‍ ഉള്‍പ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെണ്‍കുട്ടി തലയിടിച്ച്‌ വീണതെന്ന് തെളിവെടുപ്പിനിടെ തന്ത്രി പൊലീസിനോട് പറഞ്ഞു. എന്നാല്‍ രാജൻ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.

മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കലിന്‍റെ പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് തന്ത്രിയുടെ പേരില്‍ പുത്തൂർ പൊലീസ് കേസെടുക്കുന്നത്. വെണ്ടാർ അരീക്കല്‍ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ്‌ പോക്സോ കേസുള്ളത്.

ബാധ ഒഴിപ്പിക്കാനായി രാജൻ ബാബുവിന്‍റെ ജ്യോതിഷാലയത്തില്‍ അമ്മയ്‌ക്കൊപ്പം എത്തിയ 16കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയും അമ്മയും മുൻപ്‌ ജ്യോതിഷവുമായി ബന്ധപ്പെട്ട് രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങള്‍ക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനല്‍കാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.

അമ്മയെ മുറിയുടെ പുറത്തിരുത്തിയ പ്രതി, പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച്‌ ഓടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഇതേ സമയം പ്രതി വീടിന്‍റെ പുറകുവശംവഴി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്

ചതിക്കുഴിയിൽ വീഴ്ത്തിയതോ? മുരാരി തന്ത്രിയുടെ അറസ്റ്റിന് പിന്നിലെ നാടകീയ നീക്കങ്ങൾ!

പോ​ക്‌​സോ കേ​സ്: മു​രാ​രി ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ്; ന​ട​ന്ന​ത് ക്രൂ​ര​മാ​യ അ​തി​ക്ര​മം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6