Skip to content

chithrodayamflashnews.com

November 29, 2026 5:15 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

വിനാശം

കവിത


നാശങ്ങൾ
പരകോടിയെത്തി
നിൽക്കുന്നു
വിനാശകാലത്തിൻ സാക്ഷിയായി…
ആദിതൊട്ടിന്നേവരെ
തുടരും പ്രതിഭാസം
ആരതുമാറ്റും
അറിഞ്ഞുകൂടാ…
നാളെയും തുടരും
പ്രതിഭാസമിങ്ങനെ
കാലാതിവർത്തിയാം
തുടർക്കഥയായി….
വിനാശകാലേ
വിപരീതബുദ്ധി
പഴമക്കാർ
ചൊല്ലിയ
പഴമൊഴിചിന്തുകൾ,
പുതിയകാലത്തിൻ
തേരോട്ടത്തിലും
മാറ്റമില്ലാതെ
തുടരവേ,
ഹിതമഹിതങ്ങൾ
വേർതിരിച്ചറിയാതെ
നെട്ടോട്ടമോടുന്നു
മാനവരാശിയും…
അന്യോന്യം
സ്പർദ്ധകൾ,
വെല്ലുവിളികൾ
തർക്കങ്ങൾ
കയ്യേറ്റമാർക്കുവേണ്ടി.?
പൊരിയും വയറിൻ
വിശപ്പറിയാതെ
എരിയുന്ന കണ്ണീരിൻ
നോവറിയാതെ
എന്തിനുമേതിനും
ഞാനെന്ന ഭാവം
നാലാളുകാൺകേ
പകർത്തിവായ്‌പ്പാൻ
ഒട്ടുംമടിക്കാത്ത
ജന്മങ്ങളേറെ…
വാക്കിൻ പിഴവിൽ
നോക്കിൻ പിഴവിൽ
താൻതന്നെ ശത്രൂ
താൻതന്നെ മിത്രം
ആരറിവൂ….
സ്നേഹം നടിച്ചു
മയക്കിടുത്തവൾ
വിഷനീരുനൽകി
കാലപുരിക്കയച്ചു…
കൂസലൊട്ടുമേ
കൂടാതെ
ചൊല്ലുന്നവൾ
വീണ്ടും
വീരകൃത്യത്തിൻ
കഥകളേറെ…
അന്ധവിശ്വാത്തിൻ
ബലിത്തറ തന്നിൽ
നരബലിചെയ്യുന്നു
നാരാധമാർ
കലിക ജന്മങ്ങൾ…
വിനാശകാലത്തിൻ
വിത്തുകൾ പാകിയ
കാഴ്ചകളെത്രയോ
കാണുന്നു നിത്യം…
മാരകമാകും
ലഹരിയിൽ മുങ്ങി
യുവത മഥിക്കുന്നു
നാടുനീളേ….
അക്ഷരംകൊണ്ട്
കോട്ടകൾ തീർത്തവർ
അറിവുകേടിന്റെ
കോലങ്ങളായി…
നാളുകൾ ഓരോന്നും
കടന്നുപോകുമ്പോഴും
നാശത്തിൻ
കാഴ്ചകളേറിടുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6