Skip to content

chithrodayamflashnews.com

July 15, 2026 1:16 am
Asnap 1409

രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് പൊലീസ്, ഡോക്‌ടർ ലളിതാംബിക മാത്രം പ്രതി

ആലപ്പുഴ മെഡി.കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയായ ഉ​ഷ​ ​ജോ​സ​ഫി​ന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഗൈ​ന​ക്കോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യാ​യി​രു​ന്ന​ ​​​ഡോ.​ ​ല​ളി​താം​ബി​കയെ മാത്രം പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാംവിധം പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡോ.​ ​ല​ളി​താം​ബി​ക​യു​ടെ​ ​യൂ​ണി​റ്റി​ന്​​ ​കീ​ഴി​ൽ​ ​ഡോ.​ ​ഷാഹിദ​യാ​ണ് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​ത്. എന്നാൽ കേസിൽ ഇവരെ പ്രതി ചേർത്തിട്ടില്ല. ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. നിലവിൽ ഡോ. ഷാഹിദ തിരുവനന്തപുരം എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ.ലളിതാംബികയും നഴ്സും കൂടിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സി.ഐയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ.​ ​ല​ളി​താം​ബി​കയെ മാത്രം പ്രതി ചേർത്തത്. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നുമാണ് ഡോ.​ ​ല​ളി​താം​ബി​ക മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉപകരണം ശരീരത്തിനുള്ളിൽ പോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. ഉഷാ ജോസഫ് നേരത്തെയും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തത് താനല്ല. വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക പറഞ്ഞിരുന്നു.

ആരോഗ്യമന്ത്രിയുടെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം; റീത്തുവച്ചും കരിങ്കൊടി വീശിയും പ്രവർത്തകർ

 

പ്രസവത്തിനായി പ്രവേശിപ്പിച്ച ഡോക്ടർക്കൊപ്പം കൂട്ടിരിപ്പുകാരിയില്ല, ജീവനക്കാർ‌ മോശമായി പെരുമാറി; റിപ്പോർട്ട് സമർപ്പിച്ച് സൂപ്രണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6